
മലപ്പുറം കുറ്റിപ്പുറത്ത് പനി ബാധിച്ച് മരിച്ചു. കുറ്റിപ്പുറം പുള്ളിയംപറ്റ സ്വദേശി ദാസിന്റെ മകൻ ഗോകുൽ ദാസ് (13) ആണ് മരിച്ചത്.പനി ബാധിച്ചതിനെ തുടർന്ന് ഇന്നലെയാണ് ഗോകുലിനെ കുറ്റിപ്പുറം താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ഇന്ന് രാവിലെയാണ് മരണമുണ്ടായിരുന്നത്.പകച്ചർവ്യാധിയോ മറ്റോ ബാധിച്ചിരുന്നെന്ന് കണ്ടെത്താൻ പോസ്റ്റ്മോർട്ടം നടത്തുമെന്ന് ജില്ല മെഡിക്കൽ ഓഫീസർ അറിയിച്ചു.
ജില്ലയുടെ വിവിധ ഭാഗങ്ങളിൽ ഡെങ്കിപ്പനി, എലിപ്പനി വ്യാപകമാണ്. സംസ്ഥാനത്താകെ പനിയും പകർച്ചവ്യാധികളും പടർന്നുപിടിക്കുകയാണ്. ആയിരക്കണക്കിനു പേരാണ് പനി ബാധിച്ച് ദിവസവും ചികിത്സക്കെത്തുന്നത്.