
നടൻ രാം ചരണും ഭാര്യ ഉപാസന കാമിനേനി കോനിഡെലയ്ക്കും ആദ്യ കണ്മണി പിറന്നു. വിവാഹം കഴിഞ്ഞ് നീണ്ട 10 വർഷങ്ങൾക്ക് ശേഷമാണ് ഇവർ കുഞ്ഞുവേണം എന്ന തീരുമാനത്തിലെത്തിയത്.
രാം ചരൺ ചിത്രം ‘RRR’ലെ നാട്ടു നാട്ടു ഗാനത്തിന് ഓസ്കർ ലഭിക്കുമ്പോൾ ഉപാസന ആറ് മാസം ഗർഭിണിയായിരുന്നു. ഉപാസനയും ഓസ്കർ വേദിയിൽ പങ്കെടുത്തിരുന്നു
ഹൈദരാബാദിലെ അപ്പോളോ ജൂബിലി ഹിൽസ് ആശുപത്രിയിലാണ് കുഞ്ഞിന്റെ ജനനം. ഉപാസനയുടെ കുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള ആശുപത്രിയാണ് അപ്പോളോ. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു എന്ന് മെഡിക്കൽ ബുള്ളറ്റിൻ പുറത്തുവന്നു.
ഇരുവരും മകളുടെ അച്ഛനമ്മമാരായിരിക്കുന്നു. ചിരഞ്ജീവിയും കുടുംബവും ആഘോഷത്തിന് തയാറെടുത്തു കഴിഞ്ഞു എന്നും റിപ്പോർട്ട് ഉണ്ട്. കഴിഞ്ഞ ദിവസം ആശുപത്രിയിൽ നിന്നും ഉപാസന ഒരു പോസ്റ്റ് ഇട്ടിരുന്നു
കുഞ്ഞിനെ ചിരഞ്ജീവിയുടെ വീട്ടിലാകും വളർത്തുക. കുട്ടി മുത്തശ്ശന്റെയും മുത്തശ്ശിയുടെയും സ്നേഹവും പരിചരണവും കിട്ടിവേണം വളരാൻ എന്ന് മാതാപിതാക്കൾക്ക് നിർബന്ധമുണ്ട്.