
മുംബൈ: വിവാഹേതര ബന്ധം ആരോപിച്ച് യുവതിയെ ക്രൂരമായി കൊലപ്പെടുത്തിയ ഭർത്താവ് അറസ്റ്റിൽ. പ്രതി ഭാര്യയെ കൊലപ്പെടുത്തി തലയറുത്തുമാറ്റി മൃതദേഹം ബാഗിലാക്കി കടലിൽ തള്ളുകയായിരുന്നു. 23-കാരിയായ അഞ്ജലയുടെ കൊലപാതകത്തിൽ സെക്യൂരിറ്റി ജീവനക്കാരനായ മിന്റു സിങ്ങും സഹോഹദരനുമാണ് അറസ്റ്റിലായത്.
ഭയന്ദറിലെ ഉത്താൻ ബീച്ചിൽ നിന്ന് കഴിഞ്ഞ ദിവസമാണ് തലയറുത്തുമാറ്റിയ നിലയിൽ മൃതദേഹം കണ്ടെടുത്തത്. വലിയ ബാഗിൽ തള്ളിക്കയറ്റിയ നിലയിലായിരുന്നു മൃതദേഹം.
ഭാര്യക്ക് അവിഹിത ബന്ധം ആരോപിച്ചായിരുന്നു കൊലപാതകം. യുവതി കൊല്ലപ്പെട്ട ശേഷം തലയറുത്ത് ഒഴിഞ്ഞ പെയിന്റ് ബക്കറ്റിലും മൃതദേഹ ഭാഗം ബാഗിലും നിറച്ച് ബീച്ചിൽ തള്ളുകയും ആയിരുന്നു .
മൃതദേഹം കൊണ്ടുപോകാൻ സഹായം ചെയ്തതിനാണ് ഇയാളുടെ സഹോദരൻ അറസ്റ്റിലായത്. എന്നാൽ യുവതിയുടെ തലയ്ക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണെന്ന് പൊലീസ് അറിയിച്ചു.
തുടർന്ന് ഇയാളെ ചോദ്യം ചെയ്തതിൽ രണ്ട് മാസം മുമ്പ് താൻ ഒരു പെൺകുട്ടിക്ക് ചെയ്തു നൽകിയതാണെന്ന് അദ്ദേഹം തിരിച്ചറിഞ്ഞത് വഴിത്തിരിവായെന്നും എസ്ഐ പറഞ്ഞു.
കടലിന്റെ ഒഴുക്ക് അടിസ്ഥാനമാക്കി മൃതദേഹം ഉപേക്ഷിച്ചിരിക്കാൻ സാധ്യതയുള്ള പ്രദേശങ്ങളിലെ ടാറ്റൂ കലാകാരന്മാരെ ആണ് ആദ്യഘട്ടത്തിൽ ചോദ്യം ചെയ്തതത്. 25 -ലധികം കലാകാരന്മാരെ ചോദ്യം ചെയ്തതിനൊടുവിൽ ഇത്തരം ആത്മീയ ടാറ്റുകൾ അടിക്കുന്ന ഒരാളെ കുറിച്ച് വിവരം ലഭിച്ചു.
തുടർന്ന് അയാളുടെ ഇൻസ്റ്റഗ്രാമും ക്ലയിന്റ് ഡീറ്റേൽസും പരിശോധിച്ച് പെൺകുട്ടിയുടെ ചിത്രം കണ്ടെത്തുകയായിരുന്നു. യുവതിയെ തിരിച്ചറിഞ്ഞ് എത്തിയപ്പോൾ വീട് പൂട്ടിക്കിടിക്കുകയായിരുന്നു.
വീട് മിന്റു സിങ്ങിന്റേതാണെന്ന് മനസിലാക്കിയ പൊലീസ് ഫോൺ ട്രേസ് ചെയ്തു. ഈ സമയം മിന്റുവും അവരുടെ 14 മാസം പ്രായമുള്ള മകനും ദാദർ സ്റ്റേഷനിലായിരുന്നു. ജന്മനാടായ ഉത്തർപ്രദേശിലേക്ക് ട്രെയിനിൽ കയറി രക്ഷപ്പെടാൻ വേണ്ടി കാത്തിരിക്കുകയായിരുന്നു ഇവരെന്നും പൊലീസ് പറഞ്ഞു.