
സംസ്ഥാനത്ത് ഇന്ന് സ്വർണ വിലയിൽ ഇടിവ്. ഒരു പവൻ സ്വർണത്തിന് 120 രൂപ കുറഞ്ഞ് ഒരു പവന് 44,520 രൂപയിലാണ്, വെള്ളിയാഴ്ചത്തെ വ്യാപാരം ആരംഭിച്ചിരിക്കുന്നത്.
ഇതോടെ ഒരു ഗ്രാം സ്വർണത്തിന്റെ വില 5,565 രൂപയായും താഴ്ന്നു. മേയ് മാസത്തിനിടെ സംസ്ഥാനത്ത്, സ്വർണ വിലയിൽ രേഖപ്പെടുത്തുന്ന ഏറ്റവും താഴ്ന്ന നിലവാരം കൂടിയാണിത്. ഇന്നലെ ഒരു പവൻ സ്വർണത്തിന് 44,640 രൂപയായിരുന്നു വില.