
കരുവാരക്കുണ്ട്: മലപ്പുറം കരുവാരക്കുണ്ടിൽ ട്രക്കിങ്ങിന് പോയ രണ്ടുപേർ മലയിൽ കുടുങ്ങി. കരുവാരക്കുണ്ട് മാമ്പുഴ കോടുവണ്ണിക്കൽ സ്വദേശികളായ യാസീം, അഞ്ജൽ എന്നിവരാണ് കുടുങ്ങിയത്.
കേരളാകുണ്ട് വെള്ളച്ചാട്ടത്തിന് മുകളിൽ പശ്ചിമഘട്ടത്തിന്റെ ഭാഗമായ മലയിലാണ് ട്രക്കിങ്ങിന് പോയത്. മൂന്നുപേർ ചേർന്നാണ് മലകയറിയതെങ്കിലും ഒരാൾ ഇറങ്ങി. മറ്റുരണ്ടുപേർക്ക് ഇറങ്ങാനായില്ല.
ഉച്ചക്ക് ശേഷം പ്രദേശത്ത് ശക്തമായ മഴയായിരുന്നു. ചോലകളിൽ വെള്ളം കയറിയതോടെ രണ്ടുപേർ പാറക്കെട്ടിൽ വഴുതി വീണ് താഴേക്ക് ഇറങ്ങാനായില്ല എന്നാണ് വിവരം. വൈകിട്ടോടെ ഇറങ്ങിയെത്തിയെ മൂന്നാമത്തെയാളാണ് നാട്ടുകാരെ വിവരമറിയിച്ചത്. പൊലീസും അഗ്നിശമനസേനയും ചേർന്ന് നടത്തിയ തിരച്ചിലിൽ മലയിൽ കുടുങ്ങിയ രണ്ട് പേരെയും കണ്ടെത്തിയിട്ടുണ്ട്. ഇരുവരെയും തിരിച്ചിറക്കാനുള്ള ശ്രമം ഉദ്യോഗസ്ഥർ ഊർജിതമാക്കിയിട്ടുണ്ട്.