
തൃശൂരിൽ വൻ കഞ്ചാവ് വേട്ട. ആഡംബര കാറിൽ കടത്തുകയായിരുന്ന 221 കിലോ കഞ്ചാവാണ് തൃശ്ശൂർ സിറ്റി ലഹരി വിരുദ്ധ സ്ക്വാഡും, നെടുപുഴ പോലീസും ചേർന്നാണ് കഞ്ചാവ് കടത്തൽ സംഘത്തിൽ നിന്നും പിടികൂടിയത്.
സംഭവവുമായി ബന്ധപ്പെട്ട് നാലംഗ സംഘത്തെ പോലീസ് അറസ്റ്റ് ചെയ്തു. രഹസ്യവിവരത്തിൻറെ അടിസ്ഥാനത്തിൽ ചിയ്യാരത്ത് പൊലീസ് നടത്തിയ പരിശോധനയിലാണ് കഞ്ചാവ് വേട്ട.
ചിയ്യാരം സ്വദേശി അലക്സ്, ആലപ്പുഴ പനവള്ളി സ്വദേശി പ്രിവീണരാജ്, പൂവ്വത്തൂർ സ്വദേശി റിയാസുദ്ദീൻ, കാട്ടൂർ സ്വദേശി ജേക്കബ് ജോസഫ് എന്നിവരാണ് പിടിയിലായത്.
ഒറീസ്സയിൽ നിന്നാണ് പ്രതികൾ കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറഞ്ഞു.തൃശൂർ, പാലക്കാട്, എറണാകുളം, ആലപ്പുഴ എന്നീ ജില്ലകളിൽ ആവശ്യകാർക്ക് വിതരണം ചെയ്യുകയായിരുന്നു ലക്ഷ്യം.
പിടിയിലായവർ നിരവധി ക്രിമിനൽ കേസ്സുകളിൽ ഉൾപ്പെട്ടവരാണെന്ന് സിറ്റി പോലീസ് കമ്മീഷ്ണർ അങ്കിത്ത് അശോക് പറഞ്ഞു. പ്രതികൾക്ക് കഞ്ചാവ് വാങ്ങാനുള്ള സാമ്പത്തിക സഹായം നൽകിയവരേയും പിടികൂടുമെന്ന് കമ്മീഷ്ണർ വ്യക്തമാക്കി.
കേസിൽ ഇനിയും പ്രതികളുണ്ടെന്നും ഇവർക്കായുള്ള അന്വേഷണം ഊർജ്ജിതമാക്കിയതായും കമ്മീഷ്ണർ അറിയിച്ചു.
Great news about the successful seizure of a large amount of contraband in Thrissur. The diligent efforts of the local police and their collaboration with neighboring districts are commendable.