
മലയാളികളുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് ആസിഫ് അലി. ആസിഫ് അലിയുടെയും സമയുടെയും പത്താം വിവാഹ വാര്‍ഷികമായിരുന്നു കഴിഞ്ഞ ദിവസം. വിവാഹ വാര്‍ഷികം ആസിഫും സമയും വളരെ ആഘോഷപൂര്‍വമാണ് ആഘോഷിച്ചത്.
ആസിഫ് അലിയും സമയും വീണ്ടും വിവാഹിതരായി എന്ന തലക്കെട്ടോടെയാണ് ആഘോഷം ചിത്രീകരിച്ച സ്റ്റുഡിയോ 360 വീഡിയോ പങ്കുവെച്ചത്.
ആസിഫ് അലിയും സമയും 2013ലാണ് വിവാഹം ചെയ്തത്. ആദം, ഹയ എന്നീ രണ്ട് മക്കളും ആസിഫ്- സമയ ദമ്പതിമാര്‍ക്കുണ്ട്.
തലശ്ശേരിയിലായിരുന്നു ആസിഫ് അലിയും സമയും വിവാഹ വാര്‍ഷികം ആഘോഷിച്ചത്. ഗണപതി, ബാലു വര്‍ഗീസ്, അസ്കര്‍ അലി തുടങ്ങിയവര്‍ ആഘോഷത്തില്‍ പങ്കെടുത്തു.