നവാഗതനായ അഖില്‍ സത്യന് ഫഹദ് ഫാസിലിനെ നായകനാക്കി സംവിധാനം ചെയ്ത ചിത്രമായ പാച്ചു ഏതാനും ദിവസം മുന്‍പാണ് ഒടിടിയില്‍ എത്തിയത്. ആമസോണ്‍ പ്രൈം വീഡിയോ ആണ് ചിത്രം സ്ട്രീം ചെയ്യുന്നത്.
തിയറ്ററുകളില്‍ ഏറെ ശ്രദ്ധ നേടിയ ചിത്രം ഒടിടിയില്‍ എത്തിയതോടെ കാഴ്ചകാരുടെ എണ്ണം കൂടി. ഇതരഭാഷാ പ്രേക്ഷകരും സമൂഹമാധ്യമങ്ങളിലൂടെ മികച്ച പ്രതികരണം അറിയിക്കുന്നുണ്ട്.
ചിത്രം ഏറെ ഇഷ്ടമായവരുടെ കൂട്ടത്തില്‍ പ്രശസ്ത സംഗീത സംവിധായകന് എം എം കീരവാണിയുമുണ്ട്. ചിത്രത്തെയും ഫഹദിന്റെ പ്രകടനത്തെയും അഭിനന്ദിച്ചുകൊണ്ട് കീരവാണി ഫഹദിന് മെസ്സേജും അയച്ചിരിക്കുകയാണിപ്പോൾ. വാട്സ്ആപ് മെസേജിന്റെ സ്ക്രീന്‍ ഷോട്ട് അഖില്‍ സത്യന് സമൂഹമാധ്യമത്തിലൂടെ പങ്കുവച്ചിട്ടുണ്ട്.
കീരവാണിയുടെ മെസേജ് ഇങ്ങനെ- “പ്രിയ പാച്ചു, നീ നിന്റെ ഫാര്‍മസി സ്റ്റോര്‍ നേടിയെടുത്തു. ഹംസധ്വനിയെ നേടി. എപ്പോഴത്തെയും പോലെ എന്റെ ഹൃദയവും നീ കീഴടക്കിയിരിക്കുന്നു. ചിത്രം കണ്ടുകൊണ്ടിരിക്കുമ്പോള്‍ ലൈല എന്ന കഥാപാത്രത്തെ എന്റെ ഭാര്യ സുധ മൂര്‍ത്തിയുമായും ഈ രാജ്യത്തെ അനവധി കുലീനകളായ സ്ത്രീകളുമായും താരതമ്യം ചെയ്യുകയായിരുന്നു ഞാന്‍. ചിത്രത്തിന്റെ മുഴുവന്‍ അണിയറക്കാര്‍ക്കും അഭിനന്ദനങ്ങള്‍”.