
കാസർകോട്: വിവാഹ വാഗ്ദാനം നൽകി യുവതിയെ പീഡിപ്പിച്ച ബസ് ഡ്രൈവർ അറസ്റ്റിൽ. കോളിച്ചാൽ പതിനെട്ടാംമൈൽ സ്വദേശിയായ റെനിൽ വർഗീസ്(39)ആണ് അറസ്റ്റിലായത്. കാഞ്ഞങ്ങാട് – പാണത്തൂർ റൂട്ടിലെ സ്വകാര്യ ബസ് ഡ്രൈവറാണ് റെനിൽ.
രാജപുരം പൊലീസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ബസിൽ സ്ഥിരമായി യാത്ര ചെയ്തിരുന്ന 19കാരിയെയാണ് ഇയാൾ വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചത്. പെൺകുട്ടിയുടെ ഫോൺ നമ്പർ കൈക്കലാക്കി സൗഹൃദം സ്ഥാപിക്കുകയും തുടർന്ന് പറാണിപുരം റോഡിലെ ക്വാർട്ടേഴ്സിലും വീട്ടിലും കാറിലും ഉൾപ്പെടെ നിരവധി സ്ഥലങ്ങളിൽ വെച്ച് പീഡിപ്പിച്ചതായായാണ് പരാതിയിൽ പറയുന്നത്.
നിരവധി കേസുകളിൽ പ്രതിയാണ് റെനിൽ വർഗീസെന്ന് പൊലീസ് അറിയിച്ചു . റെനിൽ വർഗീസ് പെൺകുട്ടിയെ ബലാത്സംഗം ചെയ്യുന്നതിനായി കൊണ്ടുപോയ കാർ കണ്ടെത്തുന്നത്താനുള്ള അന്വേഷണത്തിലാണ് പൊലീസ്. ഇയാളുടെ വലയിൽ യുവതിയെ കൂടാതെ മറ്റേതെങ്കിലും സ്ത്രീകൾ കുടുങ്ങിയിട്ടുണ്ടോ എന്നും പൊലീസ് അന്വേഷിക്കുന്നുണ്ട്.
കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. 2011ലാണ് യുവതിയെ തട്ടിക്കൊണ്ടുപോയി ഒഴിഞ്ഞ തീയേറ്ററിനകത്ത് വച്ച് പീഡിപ്പിച്ചത്. ഈ കേസിൽ റെനിൽ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്. അടിപിടി, മദ്യപിച്ച് ബഹളം വെക്കൽ, ചീട്ടുകളി തുടങ്ങിയ കേസുകളും ഇയാൾക്കെതിരെയുണ്ട്.
Positive news about the police taking action against an abusive bus driver who harassed a young woman in Kozhikode. It’s good to see justice being served for the victim.