
തൃപ്രയാർ-കാഞ്ഞാണി ചാവക്കാട് റോഡിൽ അന്തിക്കാട് മുതൽ കാഞ്ഞാണി കപ്പേള വരെ റോഡിന്റെ ബിഎം ആന്റ് ബിസി പ്രവൃത്തികൾ നടക്കുന്നതിനാൽ മെയ് 25 മുതൽ മെയ് 28 വരെ ഈ ഭാഗത്ത് കൂടിയുള്ള വാഹന ഗതാഗതം പൂർണ്ണമായും നിരോധിക്കും.
വാഹനങ്ങൾ പുത്തൻപീടിക മുറ്റിച്ചൂർ റോഡ് കാരമുക്ക് അഞ്ചങ്ങാടി റോഡ് വഴി പോകണം.
ചാവക്കാട് ബ്ലാങ്ങാട് ചേറ്റുവ റോഡിൽ കടപ്പുറം ജി വൈ എച്ച് എസ് എസ് മുതൽ മൂന്നാം കല്ല് വരെ ടാറിങ്ങ് പ്രവൃത്തി ആരംഭിക്കുന്നതിനാൽ അതുവഴിയുള്ള വാഹന ഗതാഗതം നിരോധിച്ചു.