
കൊല്ലം : ഡീസന്റ് ജംഗ്ഷനിൽ നിയന്ത്രണം വിട്ട റോഡ് റോളർ ഇടിച്ച് സൈക്കിൾ യാത്രികനായ വിദ്യാർത്ഥിക്ക് ഗുരുതര പരിക്ക്. അപകടത്തിൽ മൈലാപ്പൂർ സ്വദേശി ജയദേവ് (14) നാണ് പരിക്കേറ്റത്.
റോഡ് റോളറിലുണ്ടായിരുന്ന സഹായി ശിവൻ എന്നയാൾക്കും അപകടത്തിൽ പരിക്കേറ്റിട്ടുണ്ട്. കുട്ടിയുടെ കാലിൽ കയറിയ റോഡ് റോളർ, ഫയർ ഫോഴ്സ് എത്തി ജെസിബിയുടെ സഹായത്തോടെ ഉയർത്തിയാണ് രക്ഷിച്ചത്.
പ്രദേശവാസിയുടെ വീടിന്റെ മതിലും ഗേറ്റും ഇലക്ട്രിക് പോസ്റ്റും റോഡ് റോളർ ഇടിച്ച് തകർന്നു.