
ഹരിപ്പാട്: പത്ര വിതരണക്കാരനായ മധ്യവയസ്കൻ അജ്ഞാത വാഹനം ഇടിച്ച് മരിച്ചു. കരുവാറ്റ രമ്യ ഭവനത്തിൽ എം എച്ച് രാജു (62) ആണ് മരിച്ചത്.
ഇന്ന് പുലർച്ചെ അഞ്ചുമണിയോടെ കരുവാറ്റ ഹൈസ്കൂളിന് പടിഞ്ഞാറുവശം ദേശീയപാതയിൽ ആയിരുന്നു അപകടം നടന്നത്.
പത്ര വിതരണത്തിനായി സൈക്കിളിൽ പോകുമ്പോൾ അജ്ഞാത വാഹനം ഇടിക്കുകയായിരുന്നു. തുടർന്ന് അപകടത്തിൽ തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹം മുക്കാൽ മണിക്കൂറോളം രക്തം വാർന്ന് റോഡിൽ കിടന്നു.
പിന്നീട് ക്ഷേത്രദർശനത്തിനായി പോയവർ കാണുകയും ബന്ധുക്കളെ വിവരമറിയിക്കുകയും ചെയ്തു. ഇതേതുടർന്ന് ബന്ധുക്കൾ എത്തി ആംബുലൻസിൽ ഹരിപ്പാട് താലൂക്ക് ആശുപത്രിയിൽ എത്തിച്ചപ്പോലേക്കും മരണം സംഭവിച്ചിരുന്നു. ഭാര്യ: രാധ. മക്കൾ: രമ്യ, രാജ്കുമാർ. മരുമക്കൾ: ബിനു, ശാലു.