
ഒരുമനയൂർ: യുവജന കലാവേദിയുടെ ഈദ് പുടവ പദ്ധതിയുടെ ഉത്ഘാടനം ഗുരുവായൂർ എംഎൽഎ എൻ.കെ.അക്ബർ നിർവഹിച്ചു.
പതിനൊന്നു വർഷമായി പെരുന്നാൾ ദിനത്തിൽ കുട്ടികൾക്ക് ധരിക്കാനുള്ള പുത്തനുടുപ്പ് വിതരണം യുവജന കലാവേദി നടത്തി കൊണ്ടിരിക്കുന്നു.
വിദേശത്തും സ്വദേശത്തുമുള്ള ക്ലബ്ബ് മെമ്പർമാരുടെയും മറ്റും സഹകരണത്തോടെ നൂറിലേറെ കുട്ടികൾക്കാണ് ഈദ് പുടവ എന്ന പദ്ധതിയിലൂടെ പുതു വസ്ത്രം നൽകുന്നത്.
ഇത്തരം പ്രവർത്തനങ്ങൾ വളരെയേറെ പ്രശംസ അർഹിക്കുന്ന സേവനമാണെന്നും തുടർന്നും നല്ല സാമൂഹിക പ്രവർത്തനങ്ങളുമായി മുന്നോട്ട് പോകാൻ കഴിയട്ടെ എന്നും എംഎൽഎ എൻ.കെ അക്ബർ പറഞ്ഞു.
ഈദ് പുടവയുടെ കൂപ്പൺ ക്ലബ്ബ് പ്രതിനിധി പിവി ശിഹാബിനു കൈമാറി എംഎൽഎ നിർവഹിച്ചു.
ക്ലബ്ബ് ഭാരവാഹികളായ ഹംസകുട്ടി ശിഫ, കാസിം, ഇഖ്ബാൽ, സുബൈർ ദുൽഹൻ , ആബിദീൻ, ഹസ്സൻ എന്നിവർ പങ്കെടുത്തു.