
2023-ൽ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പേർ കണ്ട ഇന്ത്യൻ ചിത്രമെന്ന റെക്കോർഡ് അജിത്തിന്റെ ‘തുനിവിന് ‘. ‘നേര്‍ക്കൊണ്ട പാര്‍വൈ’, ‘വലിമൈ’ എന്നീ സിനിമകള്‍ക്ക് ശേഷം എച്ച് വിനോദും അജിത്തും വീണ്ടും ഒന്നിച്ച ‘തുനിവ്’ ബോക്സ് ഓഫീസിൽ വൻ വിജയമായിരുന്നു.
വിജയ് ചിത്രം ‘വാരിസി’നൊപ്പം ക്ലാഷ് റിലീസായാണ് തുനിവ് ഇറങ്ങിയത് എങ്കിലും ചിത്രത്തിനെ പിന്നിലാക്കി സിനിമ മുന്നേറി. ലോകമെമ്പാടുമായി 200 കോടിയിൽ അധികം കളക്ഷനാണ് ചിത്രം സ്വന്തമാക്കിയത്
നെറ്റ്ഫ്ലിക്സ് പട്ടികയിൽ രണ്ടാം സ്ഥാനത്ത് രശ്മിക മന്ദാന നായികയായെത്തിയ ‘മിഷൻ മജ്നു’ ആണ്. ‘വാത്തി’, ‘ആൻ ആക്ഷൻ ഹീറോ’, ‘സർക്കസ്’, ‘കാന്താര’, ‘വാൾടെയർ വീരയ്യ’, ‘ഗാട്ട കുസ്തി’, ‘മിലി’ എന്നിവയാണ് ആദ്യ പത്തിൽ ഇടം നേടിയിരിക്കുന്ന മറ്റ് ചിത്രങ്ങൾ.
തെന്നിന്ത്യൻ സിനിമകളാണ് നെറ്റ്ഫ്ലിക്സ് പ്രേക്ഷകർ ഏറ്റവും കൂടുതൽ കണ്ടിരിക്കുന്നത്. ആദ്യ പത്തിൽ അഞ്ചിലധികവും തെന്നിന്ത്യൻ ചിത്രങ്ങളാണ്.
തുനിവിന്റെ സ്വീകാര്യത അജിത്തിനെ പാൻ ഇന്ത്യൻ താരപദവിയിലേക്ക് എത്തിക്കുമെന്നാണ് നിരൂപകർ വിലയിരുത്തുന്നത്. ഫെബ്രുവരി എട്ടിന് നെറ്റ്ഫ്ലിക്സിൽ സംപ്രേക്ഷണം ആരംഭിച്ച ചിത്രം രണ്ടാം ദിവസം മുതലെ ട്രെൻഡിങ് പട്ടികയിലായിരുന്നു.