
മഹാരാഷ്ട്രയിൽ തിളച്ച എണ്ണ പാത്രത്തിൽ വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം. നാസിക് ജില്ലയിലെ സാറ്റാന താലൂക്കിലുള്ള ലഖ്മാപൂര്‍ ഗ്രാമത്തിലാണ് സംഭവം.
വൈഷ്ണവി സമാധാൻ പവാറാണ് മരിച്ചത്. കളിക്കുന്നതിനിടെ അബദ്ധത്തിൽ പിതാവിന്റെ ഭക്ഷണശാലയിലെ ചൂടുള്ള എണ്ണ പാത്രത്തിലേക്ക് കുട്ടി വീഴുകയായിരുന്നു.
ഗുരുതരമായി പൊള്ളലേറ്റ വൈഷ്ണവിയെ പിതാവ് ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാൻ ആയില്ല.