
താൻ വിഷാദാവസ്ഥയിലൂടെയാണ് കടന്നുപോകുന്നതെന്ന് നടിയും മോഡലുമായ ശ്രുതി രജനികാന്ത്. ഉറങ്ങാൻ പോലും പറ്റാത്ത അവസ്ഥയാണെന്നും മനസ് തുറന്ന് ചിരിച്ചിട്ട് ആഴ്ചകളായി എന്നും നടി വ്യക്തമാക്കി.
സ്വന്തം യൂട്യൂബ് ചാനലിലൂടെയാണ് നടിയുടെ ഈ കാര്യങ്ങൾ വെളിപ്പെടുത്തിയത്. ഇതിനു മുൻപും ജോഷ് ടോക്കിൽ വിഷാദത്തെ അതിജീവിച്ചതിനെക്കുറിച്ച് ശ്രുതി പങ്കുവെച്ചിരുന്നു. പത്മ, കുഞ്ഞെൽദോ തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയയാണ് ശ്രുതി
‘ഞാൻ ഒന്ന് മനസ് തുറന്ന് ചിരിച്ചിട്ട് ഏകദേശം ഏഴ് ആഴ്ചയാകുന്നു. ഒന്നും ചെയ്യാൻ പറ്റാത്ത അവസ്ഥ. നമ്മളെക്കൊണ്ട് ഒന്നും പറ്റില്ല എന്ന നെഗറ്റീവ് ചിന്തകളായിരിക്കും മനസ് മുഴുവൻ. പ്രിയപ്പെട്ടവരുടെ മുന്നിൽ പോലും വിലയില്ലാത്ത അവസ്ഥ വരുന്നത് നേരിടാൻ പ്രയാസമാണ്. കണ്ണ് മുറുക്കെ അടച്ച് കിടന്നാലും ഉറങ്ങാൻ പറ്റാത്തവരുണ്ടണ്ടെന്നും താരം പറഞ്ഞു.
ഉറങ്ങണമെന്ന് ആഗ്രഹിച്ചാലും അതിന് സാധിക്കാതെ കണ്ണ് മിഴിച്ച് കിടക്കേണ്ടി വരുന്ന അവസ്ഥ പറഞ്ഞറിയിക്കാൻ സാധിക്കില്ല. ജോലി ചെയ്ത് ക്ഷീണിച്ച് വന്നാലും ഉറങ്ങാൻ പറ്റില്ല. ആദ്യം ഒരുപാട് കരയുമായിരിന്നു. ഇപ്പോൾ അതും ഇല്ല. ഇത് ഞാൻ മാത്രം അനുഭവിക്കുന്ന കാര്യമല്ല.
എന്റെ തലമുറയിൽ ഭൂരുഭാഗം പേർ ഇത് അനുഭവിക്കുന്നുണ്ട്.ഒരു ദിവസം ഡിപ്രഷൻ അനുഭവിക്കുന്ന ആരെങ്കിലും ഉണ്ടെങ്കിൽ പങ്കുവെക്കാൻ പറഞ്ഞുകൊണ്ട് ഇൻസ്റ്റഗ്രാമിൽ സ്റ്റോറി ഇട്ടിരുന്നു. ഒരുപാട് മെസേജുകൾ വന്നു. ആരും സന്തോഷത്തിലല്ല. എന്തിനാണ് മുഖം മൂടി. ഓകെയല്ലെങ്കിൽ ആളുകളോട് ഓകെയല്ല എന്ന് പറഞ്ഞ് ശീലിക്കാം. സുഖമാണോ എന്ന് ചോദിക്കുമ്പോൾ സുഖമല്ല എന്ന് പറയാം. കൗൺസലിങ് നല്ലതാണ്. മനസ്സുതുറന്ന് സംസാരിക്കാൻ തയാറാണെങ്കിൽ കൗൺസ്ലിങ് സഹായകരമാകും. മനസുകൊണ്ട് സന്തോഷത്തോടെ ഇരിക്കാൻ പറ്റുക എന്നതാണ് പ്രധാനം. കൈയിൽ അഞ്ച് പൈസ ഇല്ലെങ്കിലും സന്തോഷത്തോടെ ജീവിക്കാൻ കഴിയുക എന്ന് പറയുന്നത് ഭാഗ്യമാണ്. നമുക്ക് നമ്മളേ ഉള്ളൂ എന്നത് എപ്പോഴും ശ്രദ്ധിക്കുക’, ശ്രുതി വ്യക്തമാക്കി.