
തെന്നിന്ത്യൻ നടൻ കിച്ച സുദീപ് ബിജെപിയിലേക്ക്. ബുധനാഴ്ച ഉച്ചയോടെ പാർട്ടി അംഗത്വം എടുക്കുമെന്നാണ് വിവരം. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് നീക്കം.
അതേസമയം ബിജെപി പ്രവേശനത്തിന് പിന്നാലെ കിച്ച സുദിപിന് ഭീഷണിക്കത്ത് ലഭിച്ചു. സുദീപിന്‍റെ വീട്ടിലേക്കാണ് അജ്ഞാതന്‍ കത്തയച്ചിരിക്കുന്നത്. കത്ത് പരിശോധിച്ച പുട്ടനെഹള്ളി പൊലീസ് എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
സുദീപിനൊപ്പം നടൻ ദർശൻ തുഗുദീപയും സ്വീകരിക്കും. കർണാടക നിയമസഭാ തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടാണ് ഇരുവരുടെയും നീക്കം.
ബിജെപിയ്ക്കായി ഇരുവരും പ്രചാരണത്തിന് ഇറങ്ങുമെന്നാണ് റിപ്പോർട്ട്. ബെംഗളൂരുവിലെ ഹോട്ടലിൽ നടക്കുന്ന ചടങ്ങിൽ വെച്ച് നടന്മാർ പാർട്ടിയിൽ ചേരുമെന്ന് ബിജെപി വൃത്തങ്ങളെ ഉദ്ധരിച്ച് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.
പ്രചരണത്തിനായി കര്‍ണാടകത്തിൽ ഒട്ടുമിക്ക പരിപാടികളിലും കിച്ച സുദീപ് പങ്കെടുക്കും. കിച്ച സുദീപിന്‍റെ വലിയ ആരാധകവൃന്ദത്തിന് തിരഞ്ഞെടുപ്പ് വിജയത്തിൽ സ്വാധീനമുണ്ടാക്കാനാണ് ബിജെപിയുടെ നീക്കം.