
സംസ്ഥാനത്ത് ഭക്ഷണശാലകളിൽ ഇന്ന് മുതൽ ഹെൽത്ത് കാർഡ് നിർബന്ധം. ഹോട്ടൽ- റെസ്റ്റോറന്‍റ് ജീവനക്കാരും ഭക്ഷ്യ വസ്തുക്കൾ കൈകാര്യം ചെയ്യുന്നവരും ആരോഗ്യ വകുപ്പ് നിഷ്കർഷിച്ച ഹെൽത്ത് കാർഡുകൾ ഉണ്ടെന്ന് ഉറപ്പ് വരുത്തണം.
ഭക്ഷ്യസുരക്ഷ ശക്തമാക്കുന്നതിൻറെ ഭാഗമായാണ് ഹെൽത്ത് കാർഡ് നിർബന്ധമാക്കിയത്. ജനുവരിയിൽ ഉത്തരവിറങ്ങിയെങ്കിലുംഹെൽത്ത് കാർഡിനുളള സമയ പരിധി മൂന്ന് തവണ നീട്ടി നല്കിയിരുന്നു. ഒടുവിൽ നൽകിയ സാവകാശം ഇന്നലെ അവസാനിച്ചു.
മാർഗ നിർദ്ദേശമനുസരിച്ച് പ്രവർത്തനം ഉറപ്പാക്കാൻ സംസ്ഥാന വ്യാപക പരിശോധന കർശനമാക്കുമെന്ന് ഭക്ഷ്യസുരക്ഷാ വകുപ്പും അറിയിച്ചിട്ടുണ്ട്.