
കണ്ണൂർ: തളിപ്പറമ്പിൽ ക്ഷേത്രം ശ്രീകോവിൽ തീപിടിച്ച് കത്തി നശിച്ചു. കീഴാറ്റൂർ വെച്ചിയോട്ട് ഭഗവതി ക്ഷേത്രത്തിൽ ആണ് സംഭവം.
ഇന്നലെ രാത്രി പന്ത്രണ്ട് മണിയോടെയാണ് ഇവിടെ തീ പടർന്നത്. തീപിടുത്തത്തെ തുടർന്ന് ശ്രീകോവിൽ പൂർണമായി കത്തി നശിച്ചു. പൂരാഘോഷ പരിപാടികൾ കഴിഞ്ഞ് ക്ഷേത്ര ഭാരവാഹികളും നാട്ടുകാരും പോയതിന് പിന്നാലെയാണ് സംഭവം.
തളിപ്പറമ്പിൽ നിന്നെത്തിയ രണ്ട് യൂണിറ്റ് അഗ്നിശമന സേനയും നാട്ടുകാരും ചേർന്നാണ് തീ അണച്ചത്. സംഭവത്തിൽ ആർക്കും പരിക്കില്ല.