
കഴിഞ്ഞ ഒക്ടോബർ ഒമ്പതിനായിരുന്നു നടി നയൻതാരക്കും ഭർത്താവ് സംവിധായകനുമായ വിഘ്നേഷ് ശിവനും ഇരട്ടക്കുട്ടികൾ ജനിച്ചിരുന്നത്. വിഘ്നേഷ് ശിവൻ തന്റെ സോഷ്യൽ മീഡിയ പേജിലൂടെ തങ്ങൾ മാതാപിതാക്കളായ വിവരം പങ്കുവെച്ചിരുന്നു.
ഉയിർ, ഉലകം എന്നായിരുന്നു കുഞ്ഞുങ്ങളെ പരിചയപ്പെടുത്തിയത്. ഇപ്പോഴിത കുട്ടികളുടെ പൂർണമായ പേരുകൾ വെളിപ്പെടുത്തിയിരിക്കുകയാണ് നയൻതാര. ഒരു സിനിമയുമായി ബന്ധപ്പെട്ട പരിപാടിയിലാണ് പേര് പങ്കുവെച്ചത്.
ഉയിർ രുദ്രനിൽ എൻ ശിവ, ഉലക ദൈവിക എൻ ശിവ എന്നാണ് കുഞ്ഞുങ്ങളുടെ പൂർണമായ പേര്.അടുത്തിടെ കുഞ്ഞുങ്ങളുമായുള്ള വിഘ്നേഷ് ശിവന്റേയും നയൻതാരയുടേയും വിഡിയോ സോഷ്യൽ മീഡിയയിൽ വൈറലായിരുന്നു.
മുംബൈ എയർപോർട്ടിൽ നിന്നുള്ള വിഡിയോയായിരുന്നു ഇത്. ഷാറൂഖ് ഖാൻ ചിത്രമായ ജവാന്റെ ചിത്രീകരണത്തിനായി മുംബൈയിൽ എത്തിയതായിരുന്നു താരം. ശേഷം ചെന്നൈയിലേക്ക് മടങ്ങി പോകവെയാണ് മാധ്യമങ്ങൾക്ക് മുന്നിൽപ്പെട്ടത്. ജൂൺ രണ്ടിനാണ് ജവാൻ തിയറ്ററുകളിൽ എത്തുന്നത്.