
എറണാകുളം എളങ്കുന്നപ്പുഴ ബീച്ചിൽ കുളിക്കുന്നതിനിടെ കാണാതായ വിദ്യാർത്ഥിയുടെ മൃദദേഹം കണ്ടെടുത്തു. പെരുമ്പിള്ളി സ്വദേശി അലൻ (20)ന്റെ മൃതദേഹമാണ് കണ്ടെത്തിയത്.
ഇന്നലെ വൈകീട്ടാണ് കുളിക്കാനിറങ്ങിയ എൻജിനീയറിങ് വിദ്യാർഥിയായ അലനെ കാണാതായത്. തുടർന്ന്, ഇന്നലെ തന്നെ മത്സ്യ തൊഴിലാളികളും പോലീസും ഫയർ ഫോഴ്‌സും തിരച്ചിൽ നടത്തിയെങ്കിലും വിദ്യാർത്ഥിയെ കണ്ടെത്താനായില്ല.
പിന്നീട് രാത്രിയോടെ തിരച്ചിൽ അവസാനിപ്പിക്കുകയായിരുന്നു.ഇന്ന് രാവിലെ തിരച്ചിൽ പുനരാംഭിച്ചപ്പോയാണ് അലന്റെ മൃതദേഹം കണ്ടെത്തുന്നത്. കോയമ്പത്തൂരിൽ എയറോനോട്ടിക്കൽ എൻജിനീയറിങ് വിദ്യാർഥിയാണ് മരണപ്പെട്ട അലൻ.