
ഇടുക്കി: തൊടുപുഴയില്‍ വൃദ്ധയായ അമ്മയെ പൂട്ടിയിട്ട് 46 വയസ്സുള്ള ഭിന്നശേഷിക്കാരിയെ ബലാത്സംഗം ചെയ്ത പ്രതി പിടിയിൽ . വീട്ടില്‍ അറ്റകുറ്റപ്പണിക്കെത്തിയ കരിങ്കുന്നം സ്വദേശി മനുവാണ് ഭിന്നശേഷിക്കാരിയായ സ്ത്രീയെ പീഡനത്തിന് ഇരയാക്കിയത്.
സംഭവത്തിൽ ഇരയായ സ്ത്രീയുടെ അമ്മ നൽകിയ പരാതിയിൽ അടിസ്ഥാനത്തില്‍ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.
ഏപ്രില്‍ നാലിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. വീട്ടില്‍ ജോലിക്കുവന്ന പ്രതി 76-കാരിയായ അമ്മയെ മുറിയില്‍ പൂട്ടിയിട്ട ശേഷം ഭിന്നശേഷിക്കാരിയെ പലതവണ ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. അവശനിലയിലായ മകളെ പിന്നീട് അമ്മതന്നെയാണ് ആശുപത്രിയിലെത്തിച്ചത്.
വീട്ടില്‍ അതിക്രമിച്ച് കയറല്‍, ആവര്‍ത്തിച്ചുള്ള ബലാത്സംഗം, ഭീഷണിപ്പെടുത്തല്‍ തുടങ്ങിയ കുറ്റങ്ങളാണ് പ്രതിക്കെതിരേ ചുമത്തിയിട്ടുള്ളത്. പ്രതിയെ പോലീസ് വിശദമായി ചോദ്യംചെയ്തുവരുകയാണ്.