
പൂങ്കുന്നം : തൃശൂർ പൂങ്കുന്നത്ത് കാർ നിയന്ത്രണം വിട്ട് മരത്തിലിടിച്ച് യുവാവിന് പരിക്ക്. തൃക്കാക്കര സ്വദേശി ജിജിന് (34) ആണ് പരിക്കേറ്റത്.
പൂങ്കുന്നം ധനലക്ഷ്മി ബാങ്കിന് സമീപം ഇന്ന് പുലർച്ചെയാണ് അപകടം. കാർ നിയന്ത്രണം വിട്ടു മരത്തിലിടിക്കുകയായിരുന്നു. യുവാവ് ഉറക്കത്തിൽപ്പെട്ടതാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം.
പൊലീസ് പട്രോളിംഗ് സംഘമെത്തി രക്ഷാ പ്രവർത്തനം നടത്തി. തൃശൂർ ആകട്സ് പ്രവർത്തകർ ജിജിനെ ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.