
കോഴിക്കോട്: നഗരത്തില്‍ വന്‍ തീപിടുത്തം. പാളയം കല്ലായി റോഡിലെ ജയലക്ഷ്മി സില്‍ക്‌സിന്റെ കെട്ടിടത്തിലാണ് തീപിടുത്തമുണ്ടായത്.
12 ഫയര്‍ഫോഴ്‌സ് യൂണിറ്റുകള്‍ എത്തി തീ അണക്കാന്‍ ശ്രമം തുടരുകയാണ്. കെട്ടിടത്തിന്റെ പാര്‍ക്കിങ് ഏരിയയില്‍ ഉണ്ടായിരുന്ന കാറുകള്‍ കത്തി നശിച്ചു.
രാവിലെ ആറു മണിയോടെയാണ് തീപിടിത്തമുണ്ടായത്. കെട്ടിടത്തിന്റെ പലഭാഗങ്ങളിലേക്കും തീ പടർന്നിട്ടുണ്ട്.
കടയുടെ ഉള്ളിൽ നിന്നാണ് ആദ്യം തീ പടർന്നത്. അഗ്നിരക്ഷാസേനാ അംഗങ്ങൾക്ക് കടയുടെ ഉള്ളിലേക്ക് കയറുന്നതിനുള്ള ബുദ്ധിമുട്ട് നേരിട്ടിരുന്നു. പുറത്തുനിന്ന് വെള്ളം പമ്പുചെയ്ത് തീയണയ്ക്കാനുള്ള ശ്രമമാണ് ആദ്യം നടത്തിയത്.
പിന്നീട് കടയുടെ പുറംഭാഗത്തുകൂടി മുകളിലേയ്ക്കു കയറി തീയണയ്ക്കാനുള്ള ശ്രമത്തിലാണ് അഗ്നിരക്ഷാംഗങ്ങൾ.