
ആലപ്പുഴ ആശുപത്രിയില്‍ വെച്ച് ഗർഭിണിയായ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ച അതിഥി തൊഴിലാളി പിടിയിൽ. ബിഹാര്‍ സ്വദേശി അഞ്ജനി റായിയെയാണ് എട്ടുമാസം ഗർഭിണിയായ ഡോക്ടറെ ആക്രമിക്കാൻ ശ്രമിച്ചത് സംഭവത്തിൽ പ്രതിയെ പൊലീസ് അറസ്റ്റ് ചെയ്തു.
അപസ്മാരരോഗ ലക്ഷണവുമായി ആശുപത്രിയിലെത്തിച്ച അതിഥി തൊഴിലാളിക്കൊപ്പമെത്തിയ ആളാണ് ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചത്.ബുധനാഴ്ചയായിരുന്നു സംഭവം. ആറ് പേര്‍ ചേര്‍ന്നായിരുന്നു അപസ്മാര രോഗ ലക്ഷണങ്ങളുമായി അതിഥി തൊഴിലാളിയെ ആശുപത്രിയില്‍ എത്തിച്ചത്.
രാത്രിയില്‍ കാഷ്വല്‍റ്റിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടറാണ് രോഗിയെ ചികിത്സിച്ചത്. ഇയാള്‍ക്ക് ബോധം തെളിഞ്ഞപ്പോള്‍ തുടര്‍ചികിത്സയ്ക്കായി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് മാറ്റാന്‍ ഡോക്ടര്‍ നിര്‍ദേശിച്ചു.
ഇതോടെയാണ് രോഗിക്കൊപ്പമെത്തിയവര്‍ ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ചതെന്ന് പരാതിയില്‍ പറയുന്നു. ഡോക്ടറെ ആക്രമിക്കാന്‍ ശ്രമിച്ച ഇയാളെ തടയാന്‍ ശ്രമിച്ച സുരക്ഷാ ജീവനക്കാര്‍ക്കും മര്‍ദ്ദനമേറ്റതായും പരാതിയില്‍ പറയുന്നു. ഡോക്ടറുടെ പരാതിയില്‍ ചെങ്ങന്നൂര്‍ പൊലീസ് കേസെടുത്തു.