
വാടാനപ്പള്ളി: ആതുര സേവനത്തിന് ഒരു കൈ സഹായം എന്ന പ്രമേയത്തോടെ തൃത്തല്ലൂർ വെസ്റ്റ് എസ് കെ എസ് എസ് എഫ് സഹചാരി സെൻ്ററിൽ മെഡിക്കൽ ടെസ്റ്റ് ആരംഭിച്ചു.
എല്ലാ ഇംഗ്ലീമാസവും ആദ്യത്തെ ഞായറാഴ്ചകളിൽ വാടാനപ്പള്ളി ഒലീവ് ഹെൽത്ത് കെയർ പോളിക്ലിനിക്കിൻ്റെ
സഹകരണത്തിൽ നടത്തിവരുന്ന സൗജന്യ മെഡിക്കൽ ടെസ്റ്റിൻ്റെ ഉദ്ഘാടനം ഗ്രാമ പഞ്ചായത്ത് അംഗം എ.ടി. ഷബീറലി നിർവ്വഹിച്ചു.
ചടങ്ങിൽ നാട്ടിക ഐ എച്ച് ആർ ഡി കോളേജിൽ ഇലക്ട്രോണിക്സിൽ ഒന്നാം റാങ്ക് ജേതാവായ എൻ എസ് അമൃതയെ ആദരിക്കുകയും ചെയ്തു.
വിനോദൻചാളിപ്പാട്ട് അദ്ധ്യക്ഷത വഹിച്ചു. സഹചാരി സെൻ്റർ അംഗങ്ങളായ ജാബിർ,സന്തോഷ്, റിനാസ്, റാഷിദ്, ബഷീർ,സാബിർ, ഫർഹാൻ, സുമ, ഹേമപ്രതാപൻ ക്രിജിത്ത്, അരൂപ് എന്നിവർ സംസാരിച്ചു.