ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തു; യുവാവിന് നഷ്ടമായത് ഒന്നര ലക്ഷം രൂപ..

Spread the love

മുംബൈ: വ്യാാജ ആപ്പ് വഴി ട്രെയിൻ ടിക്കറ്റ് ബുക്ക് ചെയ്തതിലൂടെ യുവാവിന് നഷ്ടപ്പെട്ടത് ഒന്നരലക്ഷം രൂപ. മുംബൈ ബോറിവാലി സ്വദേശിക്കാണ് പണം നഷ്ടമായത്. ഇയാൾക്ക് ലഭിച്ചിരുന്ന ആപ്പ് വ്യാജമായിരുന്നു. എന്നാൽ പണം നഷ്ടപ്പെട്ടപ്പോഴാണ് സത്യാവസ്ഥ തിരിച്ചറിയുന്നത്. 

W3Schools.com

മുംബൈയിൽ നിന്നും അമൃത്സറിലേക്ക് പോവാനായിരുന്നു യുവാവ് ആപ്പ് ഡൗൺലോഡ് ചെയ്തത്. തുടർന്ന് ഇയാൾ ജനുവരി 24ന് ടിക്കറ്റുകൾ ബുക്ക് ചെയ്തു.

കുടുംബാംഗങ്ങൾക്കു വേണ്ടി 20000 രൂപയുടെ ടിക്കറ്റുകളാണ് ബുക്ക് ചെയ്തിരുന്നത്. എന്നാൽ ഇയാൾക്ക് സീറ്റ് നമ്പറോ മറ്റോ വന്നിരുന്നില്ല, മാർച്ച് ആറിന് കസ്റ്റമർ കെയർ നമ്പറിലേക്ക് ഇയാൾ വിളിച്ചിരുന്നു.

ഇവരുടെ നിർദ്ദേശ പ്രകാരം വീണ്ടും രണ്ട് ആപ്പുകൾ കൂടി ഡൗൺവോഡ് ചെയ്യാൻ ആവശ്യപ്പെടുകയായിരുന്നു. ഈ ആപ്പുകളും ഡൗൺലോഡ് ചെയ്തു. തുടർന്ന്, ഇവരുടെ നിർദ്ദേശ പ്രകാരം ആപ്പിൽ ബാങ്കിന്റെ യൂസർ ഐഡിയും പാസ്പേർഡും നൽകാൻ ആവശ്യപ്പെടുകയായിരുന്നു.

ഇതിലൂടെ വീണ്ടും പണം ആവശ്യപ്പെട്ടു. തുടർന്ന് വീണ്ടും 40000 രൂപ കൂടി നഷ്ടപ്പെടുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.ടിക്കറ്റ് കൺഫേം ചെയ്താൽ പണം തിരിച്ചു ലഭിക്കുമെന്നാണ് തട്ടിപ്പിനിരയായ വ്യക്തി കരുതിയത്.

എന്നാൽ ദിവസങ്ങൾ കഴിഞ്ഞിട്ടും ടിക്കറ്റോ പണമോ തിരിച്ചു ലഭിച്ചില്ല. അങ്ങനെ ടിക്കറ്റ് കൺഫേം ആവുന്നതിന് വേണ്ടി നിരവധി തവണകളിലായി ഒന്നരലക്ഷത്തോളം രൂപ നഷ്ടപ്പെട്ടതായി പൊലീസ് പറയുന്നു.

ഇത്തരത്തിലുള്ള വ്യാജ ആപ്പുകൾ വഴിയുള്ള തട്ടിപ്പുകള്‍ ഏറെയാണ്. ആപ്പുകള്‍ വഴി ലോണെടുത്ത് ഇരട്ടിയിലധികം പണമടച്ചും വീണ്ടും പണം ആവശ്യപ്പെടുന്നതായുള്ള വാർത്തകളും പുറത്തുവന്നിരുന്നു. സാമൂഹ്യമാധ്യമങ്ങള്‍ വഴിയായിരുന്നു ആപ്പുകളുടെ ലിങ്കുകള്‍ ലഭിച്ചിരുന്നത്. 

About Post Author

Related Posts

എട്ടാം ക്ലാസുകാരിയുടെ ആത്മഹത്യാ ശ്രമം ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി വിദ്യാർത്ഥിനി..

Spread the love

ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

ജന്മനാട്ടിലേക്കുള്ള അവസാന യാത്രയിൽ ഇന്നസെന്റ് ; ഉച്ചയോടെ ഇരിങ്ങാലക്കുട ടൗൺ ഹാളിലെത്തും..

Spread the love

അന്തരിച്ച നടൻ ഇന്നസെൻ്റിൻ്റെ മൃതദേഹവും വഹിച്ചുള്ള വിലാപയാത്ര കൊച്ചിയിൽ നിന്നും തൃശ്ശൂരിലേക്ക് പുറപ്പെട്ടു. രാവിലെ എട്ട് മണിയോടെ ആശുപത്രിയിൽ നിന്നും കടവന്ത്രിയിലെ ഇൻഡോ‍ർ സ്റ്റേഡിയത്തിൽ ഇന്നസെൻ്റിൻ്റെ മൃതദേഹമെത്തിച്ചിരുന്നു.

സൽമാൻഖാന് വധഭീഷണി; പ്രതി പിടിയിൽ

Spread the love

മാർച്ച് 18 നാണ് സൽമാൻ ഖാന് ഭീഷണി സന്ദേശം ലഭിച്ചത്. ഇ-മെയിൽ വഴി സൽമാനെ കൊല്ലുമെന്ന് പ്രതി ഭീഷണിപ്പെടുത്തി. തുടർന്ന് നടൻ്റെ പരാതിയിൽ ബാന്ദ്ര പൊലീസ് കേസെടുത്തിരുന്നു.

സ്വർണ്ണവില വീണ്ടും കുറഞ്ഞു

Spread the love

മാർച്ച് 18നാണ് സ്വർണം സർവകാല റെക്കോർഡ് തൊടുന്നത്. അന്ന് 5530 രൂപയായിരുന്നു ഗ്രാമിന് വില. 44,240 രൂപയായിരുന്നു ഒരു പവൻ സ്വർണത്തിന്റെ വില.

പിതാവിന്റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കൾ കണ്ടത് ഞെട്ടിക്കുന്ന കാഴ്ച ; സംഭവം തൃശൂരിൽ..

Spread the love

പിതാവിന്‍റെ മരണത്തിന് പിന്നാലെ മുറിയിലെ സിസിടിവി പരിശോധിച്ച മക്കള്‍ കണ്ടത് 88 കാരനോട് ചെയ്യുന്ന കണ്ണില്ലാത്ത ക്രൂരത. പുതുവത്സര ദിനത്തില്‍ ശാരീരിക ലൈംഗിക പീഡനത്തിന് ഇരയായ വൃദ്ധന്‍ ആരോഗ്യം വഷളായി ഫെബ്രുവരിയിലാണ് മരിച്ചത്. പ്രായമായി കിടപ്പിലായ രോഗിയെ ചികിത്സിക്കാനെത്തി പീഡിപ്പിച്ചതിന് ഹോം നഴ്സ് അറസ്റ്റിലുമായി.

ഇന്നസെന്റിന്റെ മരണം അർബുദം മൂലമല്ല ; ഡോക്ടറുടെ വെളിപ്പെടുത്തൽ..

Spread the love

ഇന്നസെന്റിന്റെ മരണകാരണം ക്യാന്‍സര്‍ രോഗം മടങ്ങി വന്നതല്ലെന്ന് അദ്ദേഹത്തെ ചികിത്സയ്ക്ക് വിധേയമാക്കിയ ഡോ. വി പി ഗംഗാധരന്‍. പ്രിയ താരത്തിന്റെ മരണ കാരണം കൊവിഡും അനുബന്ധ ശ്വാസകോശ സംബന്ധമായ അസുഖങ്ങളുമാണെന്ന് അദ്ദേഹം മാദ്ധ്യമങ്ങളോട് പ്രതികരിച്ചു.

Leave a Reply

You cannot copy content of this page