
ചേർപ്പ്: തൃശൂർ ഊരകം സ്വദേശിനിയെ മൈസൂരിൽ ജോലി സ്ഥലത്ത് മരിച്ച നിലയിൽ കണ്ടെത്തി. ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകൾ സബീനയെയാണ് മൈസൂരിൽ ജോലിസ്ഥലത്ത് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
യുവതിയുടെ ശരീരത്തിലെ മുറിപ്പാടുകൾ കൊലപാതകമാണന്ന് സംശയിക്കുന്നു. കരുവന്നൂർ സ്വദേശിയായ ആൺ സുഹൃത്തുമായുള്ള തർക്കത്തിലാണ് മരണം സംഭവിച്ചതെന്നാണ് സംശയം.
യുവാവിനെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തിൽ മൈസൂർ പോലീസ് കസ്റ്റഡിയിൽ വെച്ചിരിക്കുകയാണ്. യുവതിയുടെ മൃതദേഹം പോസ്റ്റ്മാർട്ടം നടപടികൾക്ക് ശേഷം നാട്ടിലേക്ക് എത്തിക്കും.