
ഹേഗ്: റഷ്യൻ പ്രസിഡന്‍റ് വ്ലാദിമർ പുടിനെതിരെ അറസ്റ്റ് വാറന്‍റ് പുറപ്പെടുവിച്ച് അന്താരാഷ്ട്ര ക്രിമിനൽ കോടതി. റഷ്യൻ ചിൽഡ്രൻസ് റൈറ്റ് കമീഷണർ മരിയ ലവോവക്കെതിരെയും കോടതി വാറന്‍റ് പുറപ്പെടുവിച്ചിട്ടുണ്ട്.
യുക്രെയ്ൻ കുട്ടികളെ നിയമവിരുദ്ധമായി നാടുകടത്തിയതിനാണ് പുടിനെതിരെ അന്താരാഷ്ട്ര ക്രിമിനൽ കോടതി അറസ്റ്റ് വാറന്റ് പുറപ്പെടിവിച്ചത്.
യുക്രെയ്നിൽ 2022 ഫെബ്രുവരി 24 മുതൽ ഇത്തരം യുദ്ധക്കുറ്റങ്ങൾ നടക്കുന്നുണ്ടെന്നും കോടതി നിരീക്ഷിച്ചു. അതേസമയം ആരോപണങ്ങൾ റഷ്യ നിഷേധിച്ചു.