
മലപ്പുറം: വളാഞ്ചേരി വട്ടപ്പാറ വളവില്‍ ലോറി മറിഞ്ഞുണ്ടായ അപകടത്തിൽ മൂന്നുപേര്‍ മരിച്ചു. ലോറിയിലുണ്ടായിരുന്നവരാണ് മരിച്ചത്.
കോഴിക്കോട് നിന്നും ചാലക്കുടിയിലേക്ക് ഉള്ളിയുമായി പോവുകയായിരുന്ന ലോറിയാണ് മറിഞ്ഞത്. നിയന്ത്രണംവിട്ട് കൊടുംവളവിലെ സുരക്ഷ ഭിത്തിയിലിടിച്ച് താഴ്‌ചയിലേക്ക് തലകീഴായി മറിയുകയായിരുന്നു.
രാവിലെ ആറരയോടെയാണ് അപകടം നടന്നത്. മരിച്ചവരുടെ മൃതദേഹങ്ങള്‍ വളാഞ്ചേരി ആശുപത്രിയിലെത്തിച്ചിട്ടുണ്ട്.