
നടിയും നർത്തകിയുമായ ആശ ശരത്തിന്റെ മകൾ ഉത്തര ശരത് വിവാഹിതയായി. ആദിത്യയാണ് വരൻ. അങ്കമാലി കറുകുറ്റിയിലുള്ള അഡ്‌ലക്‌സ് ഇന്റര്‍നാഷണല്‍ കണ്‍വെന്‍ഷന്‍ സെന്ററിൽ വെച്ചായിരുന്നു വിവാഹം.
ഇരുകുടുംബങ്ങളുടെയും ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കുമൊപ്പം ചലച്ചിത്ര പ്രവർത്തകരും ചടങ്ങിൽ പങ്കെടുത്തു. മുംബൈയിലെ ജൂഹു ബീച്ചിന് സമീപത്തുള്ള ഹോട്ടലില്‍ വച്ചാണ് വിവാഹ സല്‍ക്കാര ചടങ്ങുകൾ നടക്കുക.
ഒക്ടോബറിലായിരുന്നു ആദിത്യയുടേയും ഉത്തരയുടേയും വിവാഹനിശ്ചയം. കൊച്ചിയിലെ സ്വകാര്യഹോട്ടലില്‍ നടന്ന വിവാഹനിശ്ചയത്തില്‍ ആശ ശരത്തിന്റെ കുടുംബാംഗങ്ങളും അടുത്ത സുഹൃത്തുക്കളും പങ്കെടുത്തിരുന്നു.അമ്മക്കൊപ്പം നൃത്തവേദികളില്‍ സജീവമാണ് ഉത്തര.
സിനിമയിലും അരങ്ങേറ്റം കുറിച്ചിട്ടുണ്ട്. ആശ ശരത്ത് ഒരു പ്രധാനവേഷത്തിലെത്തിയ ഖൈദ എന്ന ചിത്രത്തിലൂടെയായിരുന്നു ഉത്തര സിനിമയിൽ എത്തിയത്. 2021-ലെ മിസ് കേരള റണ്ണര്‍അപ്പ് കൂടിയായിരുന്നു ഉത്തര.