
അട്ടപ്പാടിയിൽ രണ്ട് പേർ ഷോക്കേറ്റ് മരിച്ചു. മഞ്ചിക്കണ്ടി മാത്യു, ചെർപ്പുളശ്ശേരി സ്വദേശി രാജു എന്നിവരാണ് ഷോക്കേറ്റ് മരിച്ചത്. പുതൂർ പഞ്ചായത്തിലാണ് മഞ്ചിക്കണ്ടിയിലാണ് സംഭവം.
വീടിന്റെ പിൻ ഭാഗത്താണ് ഇവരെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഇന്നലെ രാത്രി പത്തരക്ക് ഇരുവരും പറമ്പിനോട് ചേർന്ന് വെള്ളം വരുന്ന പൈപ്പിൽ ചില അറ്റകുറ്റപ്പണികൾ നടത്തിയിരുന്നു. ഇതിനിടെ ഷോക്കേറ്റതാകാമെന്നാണ് നിഗമനം
ഇന്നലെ രാത്രി ഇവർക്കൊപ്പം മറ്റ് സുഹൃത്തുക്കൾ ഉണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇവർ അറ്റകുറ്റപ്പണികൾക്കായി പോയതെന്നാണ് കരുതുന്നത്.
ഇന്ന് രാവിലെയാണ് ഇരുവരെയും മരിച്ച നിലയിൽ കണ്ടെത്തിയത്. അഗളി പൊലീസ് സ്ഥലത്തെത്തി തുടർനടപടികൾ സ്വീകരിച്ചു. മറ്റ് ദുരൂഹതകളൊന്നും സംഭവത്തിലില്ലെന്ന് അഗളി ഡിവൈഎസ്പി പറഞ്ഞു.