
തൃശൂർ: ലോറിയുടെ ഗ്രില്ലിൽ തട്ടി തൃശൂരിലെ കൊമ്പൻ കുട്ടൻകുളങ്ങര അർജ്ജുനന്റെ കൊമ്പുകൾ പൊട്ടി. ചെറുതുരുത്തി കോഴിമാമ്പറമ്പ് പൂരം എഴുന്നള്ളിപ്പിന് ശേഷം ലോറിയിൽ കൊണ്ടുവരുമ്പോഴാണ് സംഭവം.
വടക്കഞ്ചേരി ഭാഗത്ത് നിന്ന് വരുമ്പോൾ ലോറിയുടെ ഗ്രില്ലിൽ തട്ടിയാണ് കൊമ്പുകൾ പൊട്ടിയത്. ആനയെ ഉത്സവങ്ങളിൽ നിന്ന് തത്ക്കാലം മാറ്റി നിർത്താനും ആവശ്യമായ ചികിത്സ നൽകാനും വനംവകുപ്പ് നിർദ്ദേശിച്ചു. കൊമ്പുകൾ വനംവകുപ്പ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്.