
തിരുവനന്തപുരം: സംസ്ഥാനത്ത് സ്വര്‍ണ വില കുതിച്ചുയര്‍ന്നു. ഇന്ന് ഒരു പവൻ സ്വർണത്തിന് കൂടിയത് 160 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ വിപണി വില 44000 രൂപയില്‍ എത്തി.
ഇന്നലെ പവന് സ്വര്‍ണത്തിന് 200 രൂപ കുറഞ്ഞിരുന്നു. ഇന്ന് ഒരു ഗ്രാമിന് 20 രൂപയാണ് വര്‍ധിച്ചത്.
ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന് വിപണി വില 5500 രൂപയായി ഉയര്‍ന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന് 15 രൂപ കൂടി 4570 രൂപയായി.
എന്നാല്‍ സംസ്ഥാനത്തെ വെളളി വിലയില്‍ ഇന്ന് മാറ്റമില്ല. സാധാരണ വെളളിക്ക് 74 രൂപയും ഒരു ഗ്രാം ഹാള്‍ മാര്‍ക്ക് വെളളിയുടെ വില 90 രൂപയുമാണ്.