
തൃശൂർ: ഒളരിയിലെ മദർ ആശുപത്രിയിൽ ഉണ്ടായ തീപിടുത്തത്തിൽ വൻ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്.
കുട്ടികളുടെ ഐസിയു വിലാണ് തീപിടുത്തമുണ്ടായത്. ഈ സമയം ഏഴു കുട്ടികളും രണ്ട് ഗർഭിണികളും ഐസിയുവിനകത്തു ഉണ്ടായിരുന്നു.
തീ പടർന്നതറിഞ്ഞ ഉടൻ ആശുപത്രി ജീവനക്കാരുടെ സംയോചിതമായ ഇടപെടലാണ് വൻ അപകടം ഒഴിവാക്കിയത്.
ഐസിയു വിലുണ്ടായിരുന്ന കുട്ടികളെയും ഗർഭിണികളെയും ആശുപത്രി ജീവനക്കാർ സുരക്ഷിത സ്ഥലത്തേക്ക് ഉടൻ മാറ്റിയതിനാൽ അപകടം ഒഴിവായി. ആളപായമൊന്നും ഉണ്ടായിട്ടില്ല.
എയർകണ്ടീഷനിൽ നിന്നുണ്ടായ ഷോർട് സർക്യൂട് ആവാം അപകട കാരണമെന്നാണ് വിലയിരുത്തൽ.
തൃശൂരിൽ നിന്നും രണ്ട് യൂണിറ്റ് ഫയർ ഫോഴ്‌സ് എത്തിയാണ് തീ അണച്ചത്.