
തൃശൂർ: പോലീസ് ചമഞ്ഞ് പച്ചക്കറി ലോറിയിൽ നിന്ന് 96 ലക്ഷം രൂപ കവർന്ന കേസിലെ പ്രധാനി അറസ്റ്റിൽ
കോയമ്പത്തൂരിൽനിന്ന് മൂവാറ്റുപുഴക്ക് പച്ചക്കറിയുമായി പോകുകയായിരുന്ന ലോറിയെ തടഞ്ഞു നിറുത്തി പോലീസ് ആണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് കവർച്ച നടത്തുകയായിരുന്നു.
സ്റ്റേഷനിലേക്കെന്ന് പറഞ്ഞു കൊണ്ടുപോകുന്നതിനിടെ ലോറിയിലെ 96 ലക്ഷം രൂപ കവർച്ചചെയ്തതിന് ശേഷം മുങ്ങിയ ആളെയാണ് പോലിസ് അറസ്റ്റ് ചെയ്തത്.
രണ്ടുവർഷമായി ഒളിവിൽ കഴിയുകയായിരുന്ന യുവാവിനെ തൃശ്ശൂർ സിറ്റി പോലീസ് കമ്മീഷണർ അങ്കിത് അശോക് IPSൻറ നേതൃത്വത്തിലുള്ള തൃശ്ശൂർ സിറ്റി ഷാഡോ പോലീസും, ഒല്ലൂർ പോലീസും ചേർന്ന് അറസ്റ്റ് ചെയ്തത്.
തിരുവനന്തപുരം കിളിമാനൂർ സ്വദേശി ഷൂമാക്കർ എന്നറിയപ്പെടുന്ന വിഷ്ണുരാജ് (36) ആണ് തൃശ്ശൂർ സിറ്റി പോലീൻെറ പിടിയിലായത്. 2021 മാർച്ച് മാസം ഇരുപത്തിരണ്ടാം തിയ്യതിയാണ് കേസിനാസ്പതമായ സംഭവം നടന്നത്.