
ചാലക്കുടി പരിയാരത്ത് വാഹനാപകടത്തിൽ രണ്ട് സ്ത്രീകൾ മരിച്ചു. നിയന്ത്രണം വിട്ട കാർ കാൽനടയാത്രക്കാരിയായ സ്ത്രീയെ ഇടിച്ച് ശേഷം മതിലിലിടിച്ച് നിൽക്കുകയായിരുന്നു. ഇന്ന് രാവിലെയായിരുന്നു അപകടം.
കാൽനടയാത്രക്കാരിയായ പരിയാരം ചില്ലായി അന്നു (70), കാർ യാത്രക്കാരി കൊന്നക്കുഴി കരിപ്പായി ആനി (60) എന്നിവരാണ് മരിച്ചത്.
അപകടത്തിൽ പരിക്കേറ്റ മറ്റൊരാളുടെ നില ഗുരുതരമായി തുടരുകയാണ്.പള്ളിയിലേക്ക് പോകാനായി റോഡ് മുറിച്ച് കടക്കാൻ ശ്രമിക്കവെയാണ് അന്നുവിനെ നിയന്ത്രണം വിട്ട കാർ ഇടിച്ച് തെറിപ്പിച്ചത്. കാറിലുണ്ടായിരുന്ന ആനിയും മരണത്തിന് കീഴടങ്ങുകയായിരുന്നു. ആശുപത്രിയിൽ ചികിത്സയിലുള്ള കാര്‍ ഡ്രൈവർ കൊന്നക്കുഴി സ്വദേശി തോമസിന്റെ നില അതി ഗുരുതരമായി തുടരുകയാണ്