
തൃപ്പൂണിത്തുറ ഹില്‍പാലസ് പൊലീസ് സ്റ്റേഷനില്‍ കസ്റ്റഡിയിലെടുത്തയാള്‍ കുഴഞ്ഞു വീണ് മരിച്ച സംഭവത്തിൽ എസ്ഐക്ക് സസ്‌പെഷന്‍. സംഭവത്തെ കുറിച്ച് ജില്ലാ ക്രൈംബ്രാഞ്ച് ഡിവൈഎസ്പി അന്വേഷിക്കും. യുവാവിന്റെ മരണത്തിൽ പൊലീസ് സ്റ്റേഷന്‍ നാട്ടുകാര്‍ ഉപരോധിക്കുകയാണ്.
തൃപ്പൂണിത്തുറ ഹിൽപാലസ് പോലീസ് സ്റ്റേഷനിലെ എസ്ഐ ആയ ജിമ്മി ജോസിനെയാണ് സസ്പെൻഡ് ചെയ്തത്. മനോഹരനെ പോലീസ് മർദ്ദിച്ചതായി ദൃക്സാക്ഷികൾ പറഞ്ഞു.
മദ്യപിച്ചിട്ടില്ലെന്ന് പറഞ്ഞിട്ടും പൊലീസ് മര്‍ദ്ദിച്ചുവെന്നും പൊലീസ് കവിളത്ത് തല്ലുന്നത് കണ്ടുവെന്നും ദൃക്‌സാക്ഷി പറഞ്ഞു. ബൈക്ക് നിര്‍ത്താതെ പോയതിന് അരിശം തീര്‍ത്തതാണെന്നും ആരോപണമുണ്ട്.
മര്‍ദ്ദനത്തിന് പിന്നാലെയാണ് യുവാവ് കുഴഞ്ഞുവീണ് മരിച്ചത്. ശനിയാഴ്ച രാത്രിയിലായിരുന്നു സംഭവം. പൊലീസിനെ കണ്ട് മനോഹരൻ ബൈക്ക് നിർത്താതെ പോവുകയായിരുന്നു.
തുടർന്ന് മനോഹരനെ പിന്തുടർന്ന് എത്തി പിടികൂടുകയും മർദ്ദിക്കുകയുമായിരുന്നു. മര്‍ദ്ദിച്ചതിനു ശേഷമാണ് മനോഹരനെ സ്റ്റേഷനിലേക്ക് കൊണ്ടുപോയതെന്ന് നാട്ടുകാർ പറഞ്ഞു.