
തൃശ്ശൂർ ഗവൺമെന്റ് ലോ കോളേജിൽ കെഎസ്‍യു – എസ്എഫ്ഐ സംഘർഷത്തിൽ നാല് എസ്എഫ്ഐ പ്രവർത്തകർക്കും നാല് കെഎസ്‍യു പ്രവർത്തകർക്കും പരിക്കേറ്റു. ഇവരെ തൃശ്ശൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ക്യാമ്പസിലെ കെഎസ്‍യു പ്രവർത്തകർ സ്ഥാപിച്ച കൊടി മാറ്റിയതുമായി ബന്ധപ്പെട്ട തർക്കമാണ് സംഘർഷത്തിന് കാരണമെന്നാണ് കോളേജിലെ കെഎസ്‌യു പ്രവർത്തകരുടെ ആരോപണം.
തിരുവനന്തപുരം ലോ കോളേജിലെ സംഘർഷത്തിന് പിന്നാലെയാണ് കെഎസ്‍യു കൊടികൾ തൃശ്ശൂർ ലോ കോളേജിലും നശിപ്പിക്കപ്പെട്ടതെന്ന് ഇവർ കുറ്റപ്പെടുത്തി.
എന്നാൽ എസ്എഫ്ഐ പ്രവർത്തകനായ വിദ്യാർത്ഥിയെ കെഎസ്‍യു പ്രവർത്തകർ റാഗ് ചെയ്തതിനെ തുടർന്നാണ് പ്രശ്നത്തിന് തുടങ്ങിയതെന്ന് എസ്എഫ്ഐ പ്രവർത്തകർ പറഞ്ഞു.