
കോഴിക്കോട്: ഒമ്പതാം ക്ലാസ് വിദ്യാർഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സ്വകാര്യ ബസ് ജീവനക്കാരൻ അറസ്റ്റിൽ. ട്യൂഷൻ ക്ലാസിലേക്ക് പോവുകയായിരുന്ന കുട്ടിയെ സീറ്റിൽ അടുത്ത് വന്നിരുന്ന് ലൈംഗികമായി ഉപദ്രവിച്ച കേസിൽ ബനാറസ് ബസ്സിലെ കണ്ടക്ടറും കൽപ്പള്ളി സ്വദേശിയുമായ മുഹമ്മദ് സിനാൻ (22) നെയാണ് മാവൂർ പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവത്തിൽ എതിർപ്പ് പ്രകടിപ്പിച്ച കുട്ടിയോട് വിവരം ആരോടും പറയരുതെന്നും പ്രതി ആവശ്യപ്പെട്ടിരുന്നുവെന്നും പെൺകുട്ടി പറഞ്ഞു. വീട്ടിലെത്തിയ കുട്ടി മാതാവിനോട് വിവരം പറയുകയും തുടർന്ന് പൊലീസിൽ പരാതിപ്പെടുകയും ചെയ്തു.
പിന്നാലെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്ത പ്രതിയെ കുന്ദമംഗലം മജിസ്ട്രേറ്റ് കോടതി റിമാൻഡ് ചെയ്തു.