
ഇന്ത്യൻ മോഡലും നർത്തകിയും അഭിനേത്രിയുമാണ് സന ഖാൻ. മോഡലായി കരിയർ ആരംഭിച്ച സന ഖാൻ പിന്നീട് നിരവധി പരസ്യ ചിത്രങ്ങളിലും ചലച്ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ബിഗ് ബോസ് റിയാലിറ്റി ഷോയുടെ ആറാം പതിപ്പിലെ മത്സരാർത്ഥികൂടിയായിരുന്നു സന ഖാൻ.
ഗ്ലാമർ ലോകത്ത് നിന്ന് വിടപറഞ്ഞ് ആത്മീയ വഴി തിരഞ്ഞെടുത്ത ആളാണ് സന ഖാൻ. ആത്മീയതയിലേക്ക് തിരിയുന്നു എന്ന സനാ ഖാന്റെ പ്രഖ്യാപനവും പിന്നാലെയുള്ള വിവാഹ വാർത്തയും ബോളിവുഡിൽ ഏറെ ചർച്ചകർക്ക് വഴിവച്ചിരുന്നു.
ഗുജറാത്തിലെ സൂറത്ത് സ്വദേശിയായ മുഫ്‍തി അനസ് സയ്യിദിനെയാണ് സന വിവാഹം കഴിച്ചത്. സോഷ്യൽ മീഡിയയിൽ സജീവമായ സന ഭർത്താവും ഒത്തുള്ള യാത്ര വിശേഷങ്ങളും മറ്റും പങ്കുവയ്ക്കാറുണ്ട്.
ഇവയെല്ലാം തന്നെ ഏറെ ശ്രദ്ധനേടാറുമുണ്ട്. ഇപ്പോഴിതാ തങ്ങളുടെ ജീവിതത്തിലെ ഏറ്റവും വലിയ സന്തോഷം പങ്കുവയ്ക്കുകയാണ് സന. താൻ അമ്മയാകാൻ പോവുകയാണ് എന്നാണ് സന പറയുന്നത്.
ജൂലൈ അവസാനത്തോടെ തങ്ങളുടെ കയ്യിൽ ഒരു കുട്ടി എത്തും എന്നാണ് സന പറയുന്നത്. നിരവധി പേരാണ് നടിയ്ക്ക് ആശംസയുമായി രംഗത്തെത്തുന്നത്. 2020 നവംബർ മാസത്തിൽ ആയിരുന്നു താരം വിവാഹിതയാകുന്നത്. ഈ വർഷം ഫെബ്രുവരി മാസത്തിൽ സനയും അനസും ഹജ്ജ് തീര്‍ത്ഥ യാത്രയ്ക്ക് പോയിരുന്നു.
ഇതിന്റെ ചിത്രങ്ങൾ എല്ലാം തന്നെ സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.നടിയും മോഡലും നര്‍ത്തകിയുമായിരുന്ന സന ഖാന്‍ ഹിന്ദി, മലയാളം, തമിഴ്, കന്നഡ, തെലുങ്ക് സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
ടെലിവിഷന്‍ റിയാലിറ്റി ഷോ ആയ ബിഗ് ബോസിന്‍റെ ആറാം സീസണിലെ ശ്രദ്ധേയ മത്സരാര്‍ഥിയുമായിരുന്ന സന സെക്കന്‍ഡ് റണ്ണര്‍ അപ്പും ആയിരുന്നു.