
സ്വവർഗ്ഗ വിവാഹത്തെ എതിർത്തുകൊണ്ട് കേന്ദ്ര സർക്കാർ സുപ്രിം കോടതിയിൽ സത്യവാങ്ങ്മൂലം ഫയൽ ചെയ്തു. ഇന്ത്യൻ സംസ്ക്കാരത്തിനും ജീവിത രീതിയ്ക്കും സ്വവർഗ്ഗവിവാഹം എതിരാണെന്നാണ് കേന്ദ്ര സർക്കാർ പറഞ്ഞു.
സ്വവർഗ്ഗ വിവാഹവുമായി ബന്ധപ്പെട്ട നിയമ നിർമ്മാണത്തിന് തയ്യാറല്ലെന്ന നിലപാട് തന്നെയാണ് കേന്ദ്രം കോടതിയെ അറിയിക്കുന്നത്.
1954-ലെ സ്പെഷ്യല്‍ മാര്യേജ് ആക്ട് പ്രകാരം സ്വവർഗ്ഗ വിവാഹം രജിസ്റ്റര്‍ ചെയ്യാന്‍ സാധ്യമല്ല. വ്യത്യസ്ത ജാതിയിലും മതത്തിലും പെട്ടവരുടെ വിവാഹത്തിന് ഉള്ള ഭരണഘടനാപരമായ പരിരക്ഷയുടെ പരിധിയിൽ സ്വവർഗ്ഗ വിഹാഹം വരില്ല.
ഇഷ്ടമുള്ള ആളെ വിവാഹം കഴിക്കാന്‍ ഭരണഘടന നല്കുന്ന അവകാശം സ്വവർഗ്ഗ വിവാഹത്തിനുള്ളതല്ല. സ്വവർഗ്ഗ വിവാഹം മൗലികാവകാശത്തിന്റെ ഭാഗമല്ലെന്നും സത്യവാങ്ങ്മൂലത്തിൽ കേന്ദ്ര സർക്കാർ പറഞ്ഞു.