
ചെന്നൈ: ഗായകനും നടനുമായ വിജയ് യേശുദാസിന്റെ വീട്ടിൽ മോഷണം.സംഭവത്തിൽ അന്വേഷണം ആവശ്യപ്പെട്ട് വിജയ് യേശുദാസിന്റെ ഭാര്യ ദർശന അഭിരാമപുരം പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയിട്ടുണ്ട്.
60 പവൻ സ്വർണാഭരണങ്ങൾ നഷ്ടപ്പെട്ടുവെന്നും കവർച്ചയിൽ വീട്ടിലെ ജോലിക്കാരെ സംശയിക്കുന്നതായും പരാതിയിൽ പറയുന്നു. ഇന്നലെ രാത്രിയാണ് മോഷണവുമായി ബന്ധപ്പെട്ട് ദർശന പൊലീസിൽ പരാതി നൽകിയത്.
പരാതിയെത്തുടർന്ന് പൊലീസ് സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. ജോലിക്കാരുടെ പശ്ചാത്തലവും മുൻകാല വിവരങ്ങളും ശേഖരിക്കുന്നുണ്ട്. കഴിഞ്ഞ ദിവസം സംവിധായിക ഐശ്വര്യ രജനികാന്തിന്റെ വീട്ടിലും മോഷണം നടന്നിരുന്നു.
അറുപതോളം പവൻ സ്വർണവും വജ്രാഭരണങ്ങളും നഷ്ട്ടപെട്ട കേസിൽ വീട്ടുജോലിക്കാരിയും ഡ്രൈവറും അറസ്റ്റിലാവുകയും ചെയ്തിരുന്നു.