
തൃശൂര്‍: റവന്യൂ വകുപ്പ് മന്ത്രി കെ രാജന് പരിക്ക്. തൃശൂര്‍ പുത്തൂരിലെ നിര്‍ദിഷ്ട സുവോളജിക്കല്‍ പാര്‍ക്കില്‍ വാര്‍ത്താ സമ്മേളനം കഴിഞ്ഞ് മടങ്ങവെ ചവിട്ടുപടിയില്‍ നിന്ന് തെന്നി വീഴുകയായിരുന്നു.
കാല്‍മുട്ടിന് പരിക്കേറ്റ മന്ത്രിയെ ഉടൻ തൃശൂര്‍ ജൂബിലി മിഷന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അദ്ദേഹത്തിന്റെ പരിക്ക് ഗുരുതരമല്ലെന്നും ആരോഗ്യനില തൃപ്തകരമാണെന്നും മന്ത്രിയുടെ ഓഫീസ് അറിയിച്ചു.