മോദിയും അദാനിയും തമ്മിലുള്ള ബന്ധമെന്ത്? മാപ്പ് പറയാൻ എന്റെ പേര് സവർക്കർ അല്ല- രാഹുൽ ഗാന്ധി

Spread the love

ന്യൂഡൽഹി: തനിക്ക് എതിരെയുളള നടപടി തുടങ്ങിയത് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടുളള ചോദ്യങ്ങളെ തുടര്‍ന്നെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ചോദ്യങ്ങള്‍ ചോദിക്കുന്നത് അവസാനിപ്പിക്കില്ല. ജനാധിപത്യം സംരക്ഷിക്കാനുള്ള പോരാട്ടം ഇനിയും തുടരും എന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

W3Schools.com

ജനാധിപത്യത്തിന് മേല്‍ ആക്രമണം നടക്കുകയാണ്. താന്‍ ആരേയും ഭയക്കുന്നില്ല. ജയിലില്‍ അടച്ച് നിശബ്ദനാക്കാനാകില്ല. ജനാധിപത്യത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്നും രാഹുൽ ഗാന്ധി പറഞ്ഞു. ലോക്സഭാംഗത്വത്തിൽ നിന്ന് അയോഗ്യനാക്കിയതിന് ശേഷം എഐസിസി ആസ്ഥാനത്ത് ഇന്ന് നടത്തിയ വാർത്താസമ്മേളനത്തിലാണ് രാഹുൽ ഗാന്ധിയുടെ പ്രതികരണം.

അദാനിയും മോദിയും തമ്മിലുളള ബന്ധമെന്ത് ?. ഈ ചോദ്യമാണ് താന്‍ ലോക്‌സഭയില്‍ ഉന്നയിച്ചത്. എന്നാൽ തന്റെ പ്രസ്താവനകള്‍ ലോക്സഭ രേഖയില്‍ നിന്ന് നീക്കി. ഇതിൽ സ്പീക്കർ ഓം ബിർളക്ക് വിശദമായ കത്ത് നല്‍കിയിരുന്നു. തന്റെ കത്തുകള്‍ക്കൊന്നും സ്പീക്കര്‍ മറുപടി നല്‍കിയില്ല. സ്പീക്കറെ നേരിട്ട് കണ്ടിട്ടും പാര്‍ലമെന്റില്‍ സംസാരിക്കാന്‍ അനുമതി കിട്ടിയില്ലെന്നും രാഹുൽ ഗാന്ധി വ്യക്തമാക്കി.

ജനാധിപത്യത്തിന് വേണ്ടിയാണ് തന്റെ പോരാട്ടമെന്ന് പറഞ്ഞ രാഹുൽ ഗാന്ധി അദാനിക്കെതിരെ രൂക്ഷമായ വിമർശനമുന്നയിച്ചു. അദാനിയുടെ ഷെല്‍ കമ്പനിയില്‍ നിക്ഷേപം നടത്തിയതാരൊക്കെയാണെന്നും അദ്ദേഹം ചോദിച്ചു.

സത്യം മാത്രമേ പറയൂ അത് തന്റെ രക്തമാണ്. അദാനിക്ക് വിമാനത്താവളം നല്‍കിയത് ചട്ടങ്ങള്‍ ലംഘിച്ചാണെന്നും രാഹുൽ ഗാന്ധി പറഞ്ഞു. അയോഗ്യനാക്കിയാലും കേസെടുത്താലും പ്രശ്നമില്ലെന്നും അദ്ദേഹം പറഞ്ഞു. വയനാട്ടിലെ ജനങ്ങൾ തന്റെ കുടുംബമാണ്. ഈ രാജ്യമാണ് എനിക്ക് എല്ലാം നൽകിയത്. അതുകൊണ്ടാണ് ഇതെല്ലാം ചെയ്യുന്നത്. ഒപ്പം നിന്ന പ്രതിപക്ഷ പാർട്ടികൾക്ക് നന്ദി. പരാമർശത്തിൽ മാപ്പ് പറയാൻ താൻ സവർക്കറല്ലെന്നും രാഹുൽ ഗാന്ധി പറഞ്ഞു.

About Post Author

Related Posts

കേരളത്തിൽ നിന്ന് ദുബൈയിൽലേക്ക് കപ്പൽ സർവീസ് ഉടൻ..

Spread the love

ഗൾഫ് രാജ്യങ്ങളിൽ നിന്ന് കേരളത്തിലേക്കുള്ള വിമാന ടിക്കറ്റുകളുടെ വില ഓരോ സീസണിലും ഭീമമായ നിരക്കിലാണ് ഉയരുന്നത്

പരിശീലനത്തിടെ വ്യോമസേനയുടെ വിമാനം തകർന്നു വീണ് വൻ അപകടം..

Spread the love

അതേസമയം കിരണ്‍ ജെറ്റ് വിമാനത്തില്‍ നിന്ന് പൈലറ്റുമാര്‍ രക്ഷപ്പെട്ടത് തികച്ചും അത്ഭുതകരമായാണ്. കൃത്യസമയത്ത് പാരച്യൂട്ട് ഉപയോഗിച്ച് പൈലറ്റുമാർ രക്ഷപ്പെട്ടത് മൂലമാണ് വൻ ദുരന്തം ഒഴിവായത്.

കേരള സ്റ്റോറി കാണിക്കാമെന്ന് പറഞ്ഞ് പ്രലോഭിപ്പിച്ച് 14 കാരിയെ പീഡനത്തിനിരയാക്കി..

Spread the love

വീട്ടില്‍ തനിച്ചായിരുന്ന പെണ്‍കുട്ടിക്ക് പ്രതി 500 രൂപ നല്‍കി. ദി കേരള സ്റ്റോറി സിനിമ കാണാന്‍ കൊണ്ടുപോകാം എന്ന് വാഗ്ദാനം നല്‍കിയാണ് പണം കൊടുത്തത്

കെഎസ്ആർടിസി ബസും, ബൈക്കും കൂട്ടിയിടിച്ച് യുവാവിന് ദാരുണാന്ത്യം..

Spread the love

ഇന്ന് രാവിലെ ഏഴേമുക്കാലോടെയായിരുന്നു അപകടം. എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ സെയിൽസ് മാനേജരായി ജോലി നോക്കി വരികയായിരുന്നു അനീഷ്.

മധ്യവേനലവധി വെട്ടിക്കുറച്ചു ; സ്‌കൂളുകളിൽ 210 ദിവസം ഉറപ്പാക്കുമെന്നും വിദ്യാഭ്യാസ മന്ത്രി..

Spread the love

8 മുതൽ 12 വരെയുള്ള 45000 ക്ലാസ് മുറികൾ സാങ്കേതിക വിദ്യാ സൗഹൃദമാക്കി. മുഴുവൻ പ്രൈമറി, അപ്പർ പ്രൈമറി സ്‌കൂളുകളിലും കമ്പ്യൂട്ടർ ലാബ് ഒരുക്കി.

സഹോദരനോട്‌ മാതാപിതാക്കൾക്ക് കൂടുതൽ സ്നേഹം ; 15കാരി 12കാരൻ സഹോദരനെ കൊലപ്പെടുത്തി..

Spread the love

വിവരമറിഞ്ഞ് പൊലീസ് എത്തിയതോടെയാണ് ഞെട്ടിക്കുന്ന കൊലപാതകം പുറത്തറിഞ്ഞത്.

Leave a Reply

You cannot copy content of this page