
ലോകസഭയിൽ നിന്ന് നിന്ന് അയോഗ്യനാക്കിയതിന് പിന്നാലെ തന്റെ ട്വിറ്റർ അക്കൗണ്ടിൽ ബയോ മാറ്റി രാഹുൽ ഗാന്ധി. അയോഗ്യനായ എംപി എന്നാണ് മെമ്പർ ഓഫ് പാർലമെന്റ് എന്ന സ്ഥാനത്ത് എഴുതിച്ചേർത്തത്.
പേരിന് താഴെയായി ബയോ എഴുതുന്നിടത്താണ് മാറ്റം വരുത്തിയത്. ഇതാണ് രാഹുൽ ഗാന്ധിയുടെ ഔദ്യോഗിക അക്കൗണ്ട്. ഇന്ത്യൻ നാഷണൽ കോൺഗ്രസ് അംഗം. അയോഗ്യനായ എം.പി.-എന്നാണ് ഇപ്പോഴുള്ള ബയോ.
2019ൽ നടത്തി മോദി പരാമർശത്തെ തുടർന്നാണ് സൂറത്ത് കോടതി ശിക്ഷക്ക് വിധിച്ചത്. ഇതിന്റെ പശ്ചാത്തലത്തിലാണ് രാഹുൽ അയോഗ്യനാക്കപ്പെട്ടത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ നടപടിയില്‍ പ്രതിഷേധിച്ച് രാജ്ഘട്ടിൽ പ്രതിഷേധം നടക്കുകയാണ്.
വൈകീട്ട് അഞ്ച് മണിവരെയാണ് സത്യഗ്രഹം. പരിപാടിക്ക് പൊലീസ് ആദ്യം അനുമതി നിഷേധിച്ചിരുന്നു. പ്രദേശത്ത് നിരോധനാജ്ഞ നിലനില്‍ക്കുകയാണെന്ന് ചൂണ്ടിക്കാട്ടി പൊലീസ് നല്‍കിയ കത്ത് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാൽ ട്വിറ്ററിലൂടെ പുറത്തുവിട്ടിരുന്നു. ഇതിനു പിന്നാലെ നിരോധനാജ്ഞ പിന്‍വലിച്ച് പൊലീസ് സത്യാഗ്രഹത്തിന് അനുമതി നല്‍കുകയായിരുന്നു.