
ന്യൂഡല്‍ഹി: മോദി സമുദായത്തിനെതിരെ അപകീര്‍ത്തികരമായ പരാമര്‍ശം നടത്തിയെന്ന കേസില്‍ കോണ്‍ഗ്രസ് നേതാവും എം.പിയുമായ രാഹുല്‍ഗാന്ധിക്ക് രണ്ടുവര്‍ഷം തടവ്.
സൂറത്ത് ജില്ലാ കോടതിയാണ് ശിക്ഷ വിധിച്ചത്. എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന പേര് വന്നത് എന്നായിരുന്നു രാഹുൽ ഗാന്ധിയുടെ കേസിന് ആസ്പദമായ വിവാദപരാമർശം.
കഴിഞ്ഞയാഴ്ചയാണ് ചീഫ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എച്ച് എച്ച് വർമ്മ കേസിലെ അന്തിമവാദം പൂർത്തിയാക്കിയത്. രാഹുൽ ഗാന്ധിക്കെതിരെ പരാതി നൽകിയത് ഗുജറാത്ത് മുൻ മന്ത്രി പൂർണേശ് മോദിയാണ്.
വിധി കേൾക്കാൻ രാഹുൽ ഗാന്ധി കോടതിയിൽ സന്നിഹിതനായിരുന്നു. 2019 ലഹങ്ക ഗാന്ധി കർണാടകയിൽ വച്ച് നടത്തിയ പരാമർശമാണ് കേസിനാധാരം. ‘എല്ലാ കള്ളന്മാർക്കും എങ്ങനെയാണ് മോദി എന്ന കുടുംബ പേരു വന്നത് ‘എന്നായിരുന്നു അന്ന് രാഹുൽ ഗാന്ധി പരാമർശിച്ചത്.
സംഭവത്തിൽ രണ്ടു വർഷം തടവിന് ശിക്ഷിക്കപ്പെട്ട കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിക്ക് 10000 രൂപ കെട്ടിവച്ച് ജാമ്യം ലഭിച്ചു. ഇതേതുടർന്ന് സൂറത്ത് ജില്ലാ കോടതി വിധിക്കെതിരെ ഗുജറാത്ത് ഹൈക്കോടതിയെ സമീപിക്കുമെന്നും കോൺഗ്രസ് വ്യക്തമാക്കി.