
ഡൽഹി: പ്രധാനമന്ത്രിക്കെതിരെ പോസ്റ്റർ ഇറക്കിയ 100 പേർക്കെതിരെ കേസ്. ആറ് പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു.
ഡൽഹി പോലീസ് 100 പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും നഗരത്തിലുടനീളം പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ ആക്ഷേപകരമായ പോസ്റ്ററുകൾ പതിച്ചതിന് 6 പേരെ അറസ്റ്റ് ചെയ്യുകയും ചെയ്തു.
പോസ്റ്ററുകളിൽ അച്ചടിശാലയുടെ വിശദാംശങ്ങൾ കൊടുത്തിരുന്നില്ല .പ്രിന്റിംഗ് പ്രസ് ആക്‌ട്, സ്വത്ത് നശിപ്പിക്കൽ നിയമം എന്നി വകുപ്പുകൾ പ്രകാരം എഫ്‌ഐആർ ഫയൽ ചെയ്തുവെന്ന് സ്‌പെഷ്യൽ സിപി ദീപേന്ദ്ര പഥക് വ്യക്തമാക്കി.
എഎപി ഓഫീസിൽ നിന്ന് പുറത്തിറങ്ങിയ ഉടൻ ഒരു വാനും തടഞ്ഞു. കുറച്ച് പോസ്റ്ററുകൾ പിടിച്ചെടുക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്തുവെന്നും ദീപേന്ദ്ര പഥക് പറഞ്ഞു. മോദിയെ പുറത്താക്കൂ നാടിനെ രക്ഷിക്കൂ എന്നായിരുന്നു പോസ്റ്ററിലെ വാചകം.