
വത്തിക്കാന്‍: ശ്വാസകോശത്തിലെ അണുബാധയേ തുടര്‍ന്ന് ഫ്രാന്‍സിസ് മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ശ്വാസമെടുക്കുന്നതിന് മാര്‍പ്പാപ്പയ്ക്ക് ബുദ്ധിമുട്ടുകള്‍ നേരിട്ടിരുന്നു. ചികിത്സയുടെ ഭാഗമായി ഏതാനും ദിവസം ആശുപത്രിയില്‍ തുടരേണ്ടിവരുമെന്ന് വത്തിക്കാന്‍ അറിയിച്ചു.
86കാരനായ മാര്‍പ്പാപ്പയ്ക്ക് കൊവിഡ് 19 ഇല്ലെന്നും അദ്ദേഹത്തിന്‍റെ വക്താവ് മാറ്റിയോ ബ്രൂണി ബുധനാഴ്ച മാധ്യമങ്ങള്‍ക്ക് നല്‍കിയ പ്രസ്താവനയില്‍ വിശദമാക്കി. ഇന്നലെ മാര്‍പ്പാപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
പാം സൺഡേ കുർബാനയും അടുത്ത ആഴ്ച വിശുദ്ധവാരവും ഈസ്റ്റർ ആഘോഷങ്ങളുമെല്ലാം നടക്കാനിരിക്കൈ മാർപാപ്പയുടെ ആരോഗ്യത്തിലുണ്ടായ ബുദ്ധിമുട്ട് വിശ്വാസികളിലും മറ്റും ആശങ്കയുണ്ടാക്കിയിട്ടുണ്ട്. അസുഖം എളുപ്പം ഭേദമാകാനുള്ള പ്രാർത്ഥനയിലാണ് വിശ്വാസികൾ. പ്രാർത്ഥനയ്ക്ക് വത്തിക്കാൻ വിശ്വാസികളോട് പ്രത്യേകം നന്ദി അറിയിച്ചു.