
ചേറ്റുവ : ചേറ്റുവ ഏങ്ങണ്ടിയൂർ ചുള്ളിപ്പടിയിൽ ടോറസ് ലോറിയിടിച്ച് കാൽനടയാത്രയ്ക്കാരിയായ വയോധികയ്ക്ക് ദാരുണാന്ത്യം. ചുള്ളിപ്പടി സ്വദേശി രായിൻമരക്കാർ വീട്ടിൽ അബ്ദുല്ലക്കുട്ടിയുടെ ഭാര്യ ആമിന (60) ആണ് മരിച്ചത്.
ഇന്ന് രാവിലെയാണ് അപകടമുണ്ടായത്. റോഡ് മുറിച്ചു കടക്കുന്നതിനിടെ ടോറസ് ലോറി വയോധികയെ ഇടിച്ച ശേഷം ദേഹത്തോട്കൂടി കയറിയിറങ്ങുകയും ഇവർ സംഭവ സ്ഥലത്ത് വെച്ച് തന്നെ മരണപ്പെടുകയുമായിരുന്നു.
മൃതദേഹം ഏങ്ങണ്ടിയൂരിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. വാടാനപ്പള്ളി പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.